Quantcast
Channel: Shiju Alex | ഗ്രന്ഥപ്പുര
Viewing all 1141 articles
Browse latest View live

1852 –പുതിയനിയമത്തിലെ ലെഖനങ്ങൾ –ഗുണ്ടർട്ടിന്റെ പരിഭാഷ

$
0
0

ആമുഖം

ഗുണ്ടർട്ട് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ച പുതിയനിയമത്തിലെ ലെഖനങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 182-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പുതിയനിയമത്തിലെ ലെഖനങ്ങൾ
  • പരിഭാഷ:  ഹെർമ്മൻ ഗുണ്ടർട്ട്.
  • താളുകളുടെ എണ്ണം: ഏകദേശം 348
  • പ്രസിദ്ധീകരണ വർഷം:1852
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1852 - പുതിയനിയമത്തിലെ ലെഖനങ്ങൾ - ഗുണ്ടർട്ടിന്റെ പരിഭാഷ

1852 – പുതിയനിയമത്തിലെ ലെഖനങ്ങൾ – ഗുണ്ടർട്ടിന്റെ പരിഭാഷ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബൈബിളിന്റെ പുതിയനിയമഭാഗത്തെ ലെഖനങ്ങൾക്ക് ഗുണ്ടർട്ട് തയ്യാറാക്കിയ പരിഭാഷ ആണിത്. റോമർ തൊട്ട് വെളിപാട് വരെയുള്ള എല്ലാ പുസ്തകങ്ങളും ഇതിന്റെ ഭാഗമാണ്. 1852ൽ തലശ്ശെരിലെ കല്ലച്ചിൽ ആണ് ഈ പുസ്തക അച്ചടിച്ചിരിക്കുന്നത്.

ഈ പുസ്തകത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾക്ക് ഡോ: സ്കറിയ സ്ക്കറിയ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മലയാളവും ഹെർമൻ ഗുണ്ടർട്ടും എന്ന പുസ്തകം കാണുക.

ഈ കൃതിയുടെ ഉള്ളടക്കമോ പ്രാധാന്യമോ ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)


1868 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1868ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 183-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 95
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 – മലയാള പഞ്ചാംഗം

1868 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1868ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 1868 തൊട്ട് ഓരോ മാസത്തെയും പഞ്ചാംഗം രണ്ടു താളുകളായി വിശാലമാക്കി എന്നത് എടുത്ത് പറയേണ്ടതാണ്. അതിനാൽ തന്നെ അതിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങളും കൂടി.

മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.

പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈം‌ടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണാം. അതിനു പുറമെ വേറെ വിഷയങ്ങളിലുള്ള ലേഖനങ്ങളും 1868ലെ പഞ്ചാംഗത്തിൽ കാണാം.

ഇത് മൂന്നാമത്തെ മലയാളപഞ്ചാംഗം ആണ് നമുക്ക് ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്നത്. ഇതിനു മുൻപ് 1866ലേയും 1867ലേയും പഞ്ചാംഗങ്ങൾ ലഭിച്ചിരുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1881 – കേരളോപകാരി മാസികയുടെ അഞ്ചു ലക്കങ്ങൾ

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1881-ാം ആണ്ടിലെ അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 184-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1881-ാം ആണ്ടിലെ മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഡിസംബർ ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം:1881
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1881 – കേരളോപകാരി മാസികയുടെ അഞ്ചു ലക്കങ്ങൾ

1881 – കേരളോപകാരി മാസികയുടെ അഞ്ചു ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും പ്രധാനമായും പൊതു ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.

ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും 1880ലെ ഒരു ലക്കത്തിന്റെ സ്കാനും നമുക്ക്  ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും , 1880-ാം വർഷത്തെ ലക്കം ഇവിടെയും കാണാവുന്നതാണ്.

1881-ാം ആണ്ടിലെ മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഡിസംബർ ലക്കങ്ങൾ ആണ് ട്യൂബിങ്ങനിൽ ഉള്ളത്. 1881-ാം ആണ്ടിലെ അഞ്ചു ലക്കങ്ങളിൽ കണ്ട ചില ലെഖനങ്ങൾ.

  • ലോകത്തിലുള്ള ഒരു അതിശയമായ ഗുഹ
  • മോശവത്സലം രചിച്ച യേശുസ്തുതിഭാജനം
  • യൂറോപയിലേ കൃഷിയുപകരണങ്ങൾ
  • പവിഴത്തെ പറ്റിയുള്ള ലേഖനം
  • ജിബ്രല്ത്താർ
  • ജലഭയരോഗചികിത്സ
  • കർദ്ദർ
  • മാർപാപ്പാവായ പതിമൂന്നാം ലേയോവും സുവിശെഷസഭയും

തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1881ലെ നമുക്കു ലഭ്യമായ അഞ്ചു ലക്കങ്ങളിൽ കാണുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1873 –തുഞ്ചത്തെഴുത്തച്ശൻ –ശ്രീമഹാഭാരതം കിളിപ്പാട്ട്

$
0
0

ആമുഖം

തുഞ്ചത്തെഴുത്തച്ചൻ രചിച്ച ശ്രീമഹാഭാരതം കിളിപ്പാട്ട്, ചതുരം‌കപട്ടണം അരുണാചലമുതലിയാരുടെ മകൻ കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ അച്ചടിച്ച രണ്ടാമത്തെ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 185-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീമഹാഭാരതം കിളിപ്പാട്ട്
  • രചന: തുഞ്ചത്തെഴുത്തച്ശൻ
  • താളുകളുടെ എണ്ണം: ഏകദേശം 445
  • പ്രസിദ്ധീകരണ വർഷം:1873
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1873 - തുഞ്ചത്തെഴുത്തച്ശൻ - ശ്രീമഹാഭാരതം കിളിപ്പാട്ട്

1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിൽ ഹൈന്ദവകൃതികൾ സജീവമായി അച്ചടിച്ച് തുടങ്ങിയത് ചതുരംകപട്ടണം കാളഹസ്തിയപ്പ മുതലിയാർ വിദ്യാവിലാസം അച്ചുകൂടം സ്ഥാപിച്ചതിനു ശേഷമാണ്. (അതിനു മുൻപ് സി.എം.എസിൽ കുറച്ചു ഹൈന്ദവകൃതികൾ അച്ചടിച്ചിട്ടുണ്ടെങ്കിലും സി.എം.എസിൽ ക്രൈസ്തവകൃതികൾക്ക് തന്നെയായിരുന്നു പ്രാമുഖ്യം). വിദ്യാവിലാസ അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ വില്വം പുരാണം എന്ന കൃതി നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

വിദ്യാവിലാസം അച്ചുകൂടത്തിലൂടെയാണ് ഇതുവരെയുള്ള തെളിവ് വെച്ച് തുഞ്ചത്തെഴുത്തച്ചന്റെ മഹാഭാരതം കിളിപ്പാട്ട് ആദ്യമായി അച്ചടി രൂപം പ്രാപിക്കുന്നത്. അതിന്റെ 1873ൽ ഇറങ്ങിയ രണ്ടാം പതിപ്പാണ് ഇത്. (ഒന്നാം പതിപ്പ് എന്ന് ഇറങ്ങി എന്നത് വ്യക്തമല്ല)

ഈ പതിപ്പ് നടക്കൽ കൃഷ്ണപ്പണിക്കർ പിഴ തീർത്തതാണ് എന്ന് റ്റൈറ്റിൽ പേജിൽ കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ അന്നത്തെ വില 4.5 രൂപയാണ്. അന്നത്തെ സ്ഥിതി വെച്ച് വളരെ ഉയർന്ന വിലയാണിത്. പുസ്തകം നിർമ്മിക്കുന്നതിനു വലിയ ചിലവ് വന്നിട്ടൂണ്ട് എന്ന് പ്രസാധകർ ടൈറ്റിൽ പേജിൽ സൂചിപ്പിച്ചിരിക്കുന്നു. അതിനെ പറ്റി പറയുന്നത് ഇങ്ങനെ

അധികം ദ്രവ്യം ശിലവിട്ട അനെകം ഗ്രന്ഥങ്ങൾ വരുത്തിയും ഒത്തനൊക്കിയും ചെയ്തതായ ഈ പുസ്തകം ആരെങ്കിലും ഇത പ്രകാരത്തിൽ അച്ചടിപ്പിച്ചാൽ ആക്ഷെപത്തിന്ന ഇടവരുന്നതാകുന്നു.

ഇന്നത്തെ രീതി വെച്ച് നോക്കുമ്പോൾ ഉള്ളടക്കത്തിന്റെ വിന്യാസം, ശ്ലോകങ്ങളായി തിരിക്കാത്തതിന്റെ പ്രശ്നം, ഉപയോഗിച്ച അച്ചിന്റെ വായനാക്ഷമത തുടങ്ങി പല പ്രശ്നങ്ങളും ഇതിന്റെ അച്ചടിയിൽ കാണാം.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 450ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 650 MB അടുത്ത് സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1870 –ജോർജ്ജ് ഫ്രീഡറിൿ മുള്ളർ –ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

$
0
0

ആമുഖം

ബാസൽ മിഷൻ മിഷനറി ആയിരുന്ന ജോർജ്ജ് ഫ്രീഡറിൿ മുള്ളർ രചിച്ച ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 186-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി (SCHOOL-DICTIONARY ENGLISH AND MALAYALAM)
  • രചന: ജോർജ്ജ് ഫ്രീഡറിൿ മുള്ളർ
  • താളുകളുടെ എണ്ണം: ഏകദേശം 380
  • പ്രസിദ്ധീകരണ വർഷം:1870
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 - ജോർജ്ജ് ഫ്രീഡറിൿ മുള്ളർ - ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. തുടക്കത്തിൽ (8-ാം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇതിന്റെ രചയിതാവ് ഫ്രീഡറിൿ മുള്ളർ ആണെന്ന് മനസ്സിലാകുന്നത് പിൽക്കാലത്ത് തോബിയാസ് സക്കറിയാസ് തന്റെ നിഘണ്ടുവിനായി എഴുതിയ ആമുഖത്തിൽ നിന്നാണ്. തോബിയാസിന്റെ നിഘണ്ടു ഇവിടെ കാണാം.

ഫ്രീഡറിൿ മുള്ളർ ഗുണ്ടർട്ടിന്റെ സമകാലികനാണ്. പശ്ചിമോദയം മാസികയുടെ എഡിറ്റർ ഇദ്ദേഹം ആയിരുന്നു.

ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് ഇത്. സ്കൂൾ ആവശ്യത്തിനായി നിർമ്മിച്ച നിഘണ്ടു ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉള്ളടക്കവും ലഘുവാണ്. ഏതാണ്ട് 380 താളുകൾ ആണ് ഇതിനുള്ളത്.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 380ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 550 MB അടുത്ത് സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. 1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 187-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം:1882
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ

1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും പ്രധാനമായും പൊതു ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.

ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും 1880ലെ ഒരു ലക്കത്തിന്റെയും 1881ലെ അഞ്ചു ൽക്കത്തിന്റെയും സ്കാനും നമുക്ക്  ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും , 1880-ാം വർഷത്തെ ലക്കം ഇവിടെയും 1881-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും കാണാവുന്നതാണ്.

1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ മാത്രമാണ് ട്യൂബിങ്ങനിൽ ഉള്ളത്. 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളിൽ കണ്ട ചില ലെഖനങ്ങൾ.

  • കർത്ഥഹ നഗരസംഹാരം
  • ചിലന്തിയെ പറ്റിയുള്ള ലേഖനം

തുടങ്ങിയ ചില വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1882ലെ നമുക്കു ലഭ്യമായ രണ്ടു ലക്കങ്ങളിൽ കാണുന്നു.

1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

$
0
0

ആമുഖം

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം പരിഭാഷചെയ്തും ആവശ്യമായ ലോക്കലൈസേഷൻ നടത്തിയും ഗുണ്ടർട്ട് 1847ൽ പ്രസിദ്ധീകരിച്ച ക്രിസ്ത സഭാചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 188-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്ത സഭാചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 485 താളുകൾ
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847 – ഹെർമ്മൻ ഗുണ്ടർട്ട്  – ക്രിസ്ത സഭാചരിത്രം

1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എഡി 33 മുതൽ ഈ പുസ്തകം പ്രസിദ്ധീകരിച്ച 1847/1848 വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ആണ് ഈ പുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഉള്ളടക്കത്തിന്നു ശേഷം ഉള്ളടക്കപട്ടിക കൊടുത്തിട്ടൂണ്ട്. തുടർന്ന് വളരെ വിശദമായ ഇൻഡക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷെ ഇൻഡക്സ് ഉൾപ്പെടുത്തിയ ആദ്യ മലയാളപുസ്തകം ഇതായിരിക്കണം.

485-ഓളം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്. ഗുണ്ടർട്ട് ആണ് ഇതിന്റെ രചയിതാവ് എന്നു കരുതുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 485ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 750 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1854 – ക്രിസ്തീയ ഗീതങ്ങൾ

$
0
0

ആമുഖം

ബാസൽ മിഷൻ തങ്ങളുടെ സഭകളിലെ ഉപയോഗത്തിനായും, ക്രൈസ്തവരുടെ ഭവനങ്ങളിലെ  ഉപയോഗത്തിന്നായും പ്രസിദ്ധീകരിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 189-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തീയ ഗീതങ്ങൾ
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1854
  • താളുകളുടെ എണ്ണം:  ഏകദേശം 325
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1854 – ക്രിസ്തീയ ഗീതങ്ങൾ

1854 – ക്രിസ്തീയ ഗീതങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്ന പോലെ ഇത് മലയാള ക്രൈസ്തവഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.

ഇതിനു മുൻപ് ബാസൽ മിഷന്റെ പ്രസിദ്ധീകരിച്ച മലയാള ക്രൈസ്തഗീതങ്ങൾ അടങ്ങിയ 3 പുസ്തകങ്ങൾ നമുക്കു ലഭിച്ചതാണ്. താഴെ പറയുന്നവ ആണവ:

മലയാള ക്രൈസ്തഗീതങ്ങൾക്ക് പുറമേ ഈ പുസ്തകത്തിന്റെ അവസാനം ചില പ്രമുഖ ഗീതങ്ങളുടെ മ്യൂസിക്ക് നൊട്ടേഷൻ കൊടുത്തിരിക്കുന്നതും കാണാം.  Siffernotskrift എന്ന പ്രത്യേക മ്യൂസിക് നൊട്ടെഷൻ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. Siffernotskrift നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയ ലേഖനം കാണുക. ഇക്കാലത്ത് മലയാളികൾ ഈ മ്യൂസിക്ക് നൊട്ടെഷൻ ഉപയോഗിക്കാത്തതിനാൽ ഇത് അറിയുന്ന മലയാളികൾ കുറവാണ്. എന്തായാലും പാട്ടുകളുടെ ഈണം ഡോക്കുമെന്റ് ചെയ്യാൻ മലയാളത്തിൽ ഉപയോഗിച്ച ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 325ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 475 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).


1869 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1869ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 190-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1869
  • താളുകളുടെ എണ്ണം:  ഏകദേശം 87
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869 – മലയാള പഞ്ചാംഗം

1869 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1869ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1869ലെ പഞ്ചാംഗത്തിൽ കാണാം.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  നാലാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന മൂന്നു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1851 – Malayalam Selections: With Translations, Grammatical analyses, and Vocabulary

$
0
0

ആമുഖം

1850കളിൽ മദ്രാസ് സർക്കാരിന്റെ ഔദ്യൊഗിക മലയാളം പരിഭാഷകൻ ആയിരുന്ന  A.J. ARBUTHNOT ക്രോഡീകരിച്ച പ്രസിദ്ധീകരിച്ച  Malayalam Selections: With Translations, Grammatical analyses, and Vocabulary എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 191-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Malayalam Selections: With Translations, Grammatical analyses, and Vocabulary
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 225
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1851 - Malayalam Selections: With Translations, Grammatical analyses, and Vocabulary

1851 – Malayalam Selections: With Translations, Grammatical analyses, and Vocabulary

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സർക്കാർ സർവ്വീസിൽ ചേർന്ന് പ്രവർത്തിക്കുന്നവരെ മലയാളഭാഷ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച പുസ്തകം ആണിത്. 1850കളിൽ മദ്രാസ് സർക്കാരിന്റെ ഔദ്യൊഗിക മലയാളം പരിഭാഷകൻ ആയിരുന്ന  A.J. ARBUTHNOT ആണ് ഇത് ക്രോഡീകരിച്ചത്.

പുസ്തകം നാലു വിഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം വിഭാഗത്തിൽ കഥകൾ, രണ്ടാം വിഭാഗത്തിൽ വിവിധ സർക്കാർ രേഖകളിൽ നിന്നുള്ള ഉദാഹരണങ്ങൾ, മൂന്നാം വിഭാഗത്തിൽ മലയാള സംഭാഷണ ഉദാഹരണങ്ങൾ, നാലാം വിഭാഗത്തിൽ പദസഞ്ചയം എന്നിങ്ങനെയാണ് പുസ്തകത്തിന്റെ ഘടന. പുസ്തകം ഉള്ളടക്കം ഏതാണ്ട് മൊത്തമായി മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

പുസ്തകത്തിന്റെ രണ്ടാം വിഭാഗത്തിൽ കാണുന്ന സർക്കാർ രേഖകളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഇന്ന് ഒരു ചരിത്രരേഖയാണ്.  കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1870 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1870ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 192-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1870
  • താളുകളുടെ എണ്ണം:  ഏകദേശം 79
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 – മലയാള പഞ്ചാംഗം

1870 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1870ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1870ലെ പഞ്ചാംഗത്തിൽ കാണാം.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  അഞ്ചാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന നാലു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ശ്രീകൃഷ്ണവിലാസം – സുകുമാരൻ – താളിയോല പതിപ്പ്

$
0
0

ആമുഖം

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതായ ശ്രീകൃഷ്ണവിലാസം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 193-ാമത്തെ  പൊതുസഞ്ചയ രേഖയും 21മത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീകൃഷ്ണവിലാസം
  • രചയിതാവ്: സുകുമാരൻ എന്നു കരുതപ്പെടുന്നു
  • താളിയോല ഇതളുകളുടെ എണ്ണം: 57
  • കാലഘട്ടം:  1846 എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ശ്രീകൃഷ്ണവിലാസം – താളിയോല പതിപ്പ്

ശ്രീകൃഷ്ണവിലാസം – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. ഈ കൃതിയെ പറ്റി കുറച്ചു വിവരങ്ങൾ മലയാളം വിക്കിപീഡിയ ലെഖനത്തിൽ വായിക്കുക.

മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ 1846 എന്നു കാണുന്നു.

മൊത്തം 57ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്

$
0
0

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ തന്നെ സവിശേഷസ്ഥാനമാണ് 1851ൽ പ്രസിദ്ധീകരിച്ച മലയാള ഭാഷാവ്യാകരണത്തിന്റെ ലിത്തോഗ്രഫി പതിപ്പിന്നു ഉള്ളത്. ഇതാണ് മലയാളഭാഷാവ്യാകരണത്തിന്റെ ഒന്നാം പതിപ്പ്.  പ്രസ്തുത പതിപ്പിന്റെ ഡിജിറ്റൽ സ്കാനും ഒപ്പം ആ പതിപ്പിന്റെ തന്നെ അപൂർണ്ണമായ ഒരു പ്രതിയിൽ ഗുണ്ടർട്ട് കുറിപ്പുകൾ രേഖപ്പെടുത്തിയതും അടക്കം രണ്ട് പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 195-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പ്രതി

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 188
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

രണ്ടാം പ്രതി (അപൂർണ്ണം)

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 207
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്

1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ട് വ്യാകരണത്തിന്റെ വിവിധ പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. താഴെ പറയുന്നവ ആണത്:

  • 1839 – ഇംഗ്ലീഷിലുള്ള കൈയെഴുത്തു പ്രതി. ഇവിടെ കാണാം.
  • 1868 – മലയാളഭാഷാവ്യാകരണം – രണ്ടാം പതിപ്പ് – ഇവിടെ കാണാം.
  • 1867, 1870 –  ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് പ്രസിദ്ധീകരിച്ച മലയാള വ്യാകരണ ചോദ്യോത്തരം – ഇവിടെ കാണാം.

1851ലെ മലയാളവ്യാകരണത്തിന്റെ ഒന്നാം പതിപ്പിന്റെ പ്രത്യേകത പലതാണ്. അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗുണ്ടർട്ട് വ്യാകരണം ഇതാണ്. മാത്രമല്ല പുർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച അച്ചടിച്ച ആദ്യത്തെ വ്യാകരണവും ഇതാണ്. (ഇതിനു മുൻപുള്ളതൊക്കെ ലത്തീനിലോ ഇംഗ്ലീഷിലോ പോർത്തുഗീസിലോ ഒക്കെ പ്രസിദ്ധീകരിച്ച മലയാളവ്യകാരണങ്ങൾ ആയിരുന്നു.)

1868ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ലിപി തലത്തിലുള്ള താഴെ പറയുന്നചില പ്രത്യേകതകൾ കാണുന്നു.

  • ഒന്നാം പതിപ്പിൽ സമൃദ്ധമായി വട്ടെഴുത്ത് ചിഹ്നങ്ങൾ കാണുന്നു. ഈ ചിഹ്നങ്ങൾ ഒക്കെ 1868ലെ രണ്ടാം പതിപ്പിൽ അപ്രത്യക്ഷമായി.
  • പഴയ മലയാളത്തിൽ ഉപയോഗിച്ചിരുന്ന കൂടുതൽ ചില്ലുകൾ ഈ കല്ലച്ചടി പതിപ്പിൽ കാണാം. ഉദാ: ൔ, ൕ, ൖ. അതിനു പുറമേ പ഻, ട഻ എന്നിങ്ങനെ വടിവിരാമം ഉപയോഗിക്കുന്നതും കാണാം. ഇതൊക്കെ മിക്കവാറും പിന്നീടുള്ള പതിപ്പുകളിൽ അപ്രത്യക്ഷമായി
  • ചില്ലു കൂട്ടക്ഷരങ്ങൾ സമൃദ്ധം.

1851ലെ പതിപ്പ് അപൂർണ്ണമായിരുന്നു. 545ാം വിഭാഗം വരെയാണ് ഇതിൽ ഉള്ളത്. രണ്ടാം പതിപ്പിലാണ് അദ്ദേഹം വ്യാകരണം പൂർത്തിയാക്കുന്നത്. ഒന്നാം പതിപ്പിന്റെ അപൂർണ്ണമായ രണ്ടാം പ്രതിയിൽ ഗുണ്ടർട്ടിന്റെ കുറിപ്പുകൾ കാണുന്നു. അതിൽ വട്ടെഴുത്തിലുള്ള കുറിപ്പുകളും അടങ്ങിയിരിക്കുന്നു. ഇതിൽ 340-ാം വിഭാഗം വരെയാണ് ഉള്ളത്.

ഒന്നാം പതിപ്പും രണ്ടാം പതിപ്പും താരതമ്യം ചെയ്യുന്നത് തന്നെ വലിയ പഠനത്തിനു സ്കോപ്പുള്ള സംഗതിയാണ്. 1851ലെ വ്യാകരണത്തിന്റെ പ്രത്യേകതയും മറ്റും ഡോ: സ്കറിയ സ്ക്കറിയയെ പോലുള്ള പണ്ഡിതരും മറ്റുള്ളവരും വിശദമായി ഉപന്യസിച്ചിട്ടുള്ളതാണ്. അതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ കാണുക.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് അദ്ദേഹത്തിന്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിന്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പ്രതി

രണ്ടാം പ്രതി (അപൂർണ്ണം)

1871 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1871ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 196-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1871
  • താളുകളുടെ എണ്ണം:  ഏകദേശം 65
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1871 – മലയാള പഞ്ചാംഗം

1871 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1871ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1871ലെ പഞ്ചാംഗത്തിൽ കാണാം.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  ആറാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന അഞ്ചു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1858 – വിദ്യാമൂലങ്ങൾ –ഒന്നാം ഖണ്ഡം –ഭൂലൊകശെഷങ്ങൾ

$
0
0

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമാണ് വിദ്യാമൂലങ്ങൾ എന്ന പുസ്തകം. വൈജ്ഞാനിക സ്വഭാവമുള്ള ഉള്ളടക്കം അടങ്ങിയിരിക്കുന്ന പുസ്തകം എന്നതിനു പുറമെ ഇതിനെ വിശേഷതയുള്ളതാക്കുന്നത് ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന വിശെഷപ്പെട്ട ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ആണ്. അതിനെ കുറിച്ച് വേറൊരു ലേഖനത്തിൽ പരാമർശിക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഈ പൊസ്റ്റിന്റെ വിഷയം ഈ പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ ഒതുക്കുന്നു. വിദ്യാമൂലങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 197-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വിദ്യാമൂലങ്ങൾ – ഒന്നാം ഖണ്ഡം – ഭൂലൊകശെഷങ്ങൾ
  • പ്രസിദ്ധീകരണ വർഷം:1858
  • താളുകളുടെ എണ്ണം:  ഏകദേശം 95
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1858 – വിദ്യാമൂലങ്ങൾ - ഒന്നാം ഖണ്ഡം - ഭൂലൊകശെഷങ്ങൾ

1858 – വിദ്യാമൂലങ്ങൾ – ഒന്നാം ഖണ്ഡം – ഭൂലൊകശെഷങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആറ് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം വൈജ്ഞാനിക സാഹിത്യം ആണ്. ഈ ശ്രേണിയിലുള്ള പുസ്തകങ്ങളെ പറ്റി പഠിച്ചിരിക്കുന്ന ഡോ: ബാബു ചെറിയാൻ നൽകുന്ന സൂചന ഈ പുസ്തകം ഹെൻറി ബേക്കർ ജൂനിയറുടേത് ആണെന്നാണ്. ഒരു പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്ന അദ്ദേഹം ജ്ഞാനനിക്ഷേപം മാസികയ്ക്കായി വിവിധ ലക്കങ്ങളിലായി എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് കൂട്ടിച്ചേർത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് കരുതാം. താഴെ ചിത്രത്തിൽ കാണുന്ന വിവിധ വിഷയങ്ങളിൽ ഉള്ള ലെഖനങ്ങൾ ഇതിൽ കാണാം:

1858 – വിദ്യാമൂലങ്ങൾ - ഉള്ളടക്കം

1858 – വിദ്യാമൂലങ്ങൾ – ഉള്ളടക്കം

ഉള്ളടക്കത്തിന്റെ മേന്മയ്ക്ക് പുറമേ ലേഖനങ്ങൾക്ക് ചേർന്ന് ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ആണ് ഈ പുസ്തകത്തെ വിശേഷതയുള്ളതാക്കുന്നത്. 10 ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ആണ് ഇതിൽ ഉള്ളത്. കൂടുതലും മൃഗങ്ങളുടെ ചിത്രങ്ങൾ ആണ്. 1858ൽ ഇത്തരം ചിത്രങ്ങൾ അച്ചടിച്ചു എന്നത് വിശേഷമാണ്.   അതിന്റെ പറ്റി വിസ്തരിച്ച് മറ്റൊരു ലേഖനത്തിൽ എഴുതാം.

ഈ കൃതിയെ പറ്റിയുള്ള കുറച്ചധികം വിവരങ്ങൾ ഡോ: ബാബു ചെറിയാൻ, ഡോ: സ്കറിയ സക്കറിയ എന്നിവരുടെ വിവിധ ലേഖനങ്ങളിൽ നിന്ന് ലഭിക്കും. ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)


1872 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1872ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 198-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1872
  • താളുകളുടെ എണ്ണം:  ഏകദേശം 81
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1872 – മലയാള പഞ്ചാംഗം

1872 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1872ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1872ലെ പഞ്ചാംഗത്തിൽ കാണാം.

മുൻപുണ്ടായിരുന്ന 2-3 വർഷങ്ങളിൽ ഇല്ലാതിരുന്ന പുകവണ്ടി സമയക്രമ പട്ടിക ഈ പഞ്ചാംഗത്തിൽ പീന്നേം പ്രത്യക്ഷപ്പെട്ടു തുടങ്ങി. പുകവണ്ടികളുടെ എണ്ണം കൂടിയത് കൊണ്ടാകാം സമയക്രമപട്ടികയും വിശാലമായി. സമയത്തിനും വ്യത്യാസം വരുന്നുണ്ട്. പുതിയ റൂട്ടുകൾ ചേർത്തു തുടങ്ങി. ഉദാഹരണം ലൈൻ രായിച്ചൂറിലേക്ക് നീട്ടി ബോബെ ലൈനുമായി ബന്ധിപ്പിച്ചു. തെക്കേ ഇന്ത്യൻ റെയിൽവേ യുടെ ചരിത്രം കൂടാണ് ഈ പാഞ്ചാം‌ഗങ്ങളിലെ പുകവണ്ടി സമയക്രമ പട്ടികയിലൂടെ ചുരുൾ നിവർത്തുന്നത്.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  ഏഴാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന ആറു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1851 – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

$
0
0

ആമുഖം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ 1850കളിൽ എഴുതപ്പെട്ട ഒരു കൈയെഴുത്ത് പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 199-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
  • താളുകളുടെ എണ്ണം: ഏകദേശം 296
  • കൈയെഴുത്തുപ്രതി എഴുതപ്പെട്ട കാലഘട്ടം: 1851 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ കാണുന്നു
1851 – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

1851 – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും ശിഷ്യന്മാരുടേയും വിവിധ കൃതികൾ കാണുക.

ബാലകാണ്ഡം തൊട്ട് യുദ്ധകാണ്ഡം വരെയുള്ള എല്ലാ കാണ്ഡങ്ങളും ഈ കൈയെഴുത്ത് പ്രതിയിൽ അടങ്ങിയിരിക്കുന്നു. ഗുണ്ടർട്ടും സഹായികളും ചേർന്ന് താളിയോലകളിൽ നിന്നും മറ്റു കൈയെഴുത്ത് പ്രതികളിൽ നിന്നും എടുത്തു എഴുതി ഉണ്ടാക്കിയതാവാം ഈ കൈയെഴുത്ത് പ്രതി.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. ഏതാണ്ട് 450 MB ക്ക് അടുത്ത് വലിപ്പം ഉണ്ട്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

$
0
0

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകവും മലയാള അച്ചടി ചരിത്രത്തിൽ സവിശേഷ പ്രാധാന്യവുമുള്ള ഒരു സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമായ മൃഗചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 200-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 200 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി ആവാൻ കഴിഞ്ഞു എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: ഒന്നാം പതിപ്പിനു 1858 മുതൽ 1860 വരെ പരന്നു കിടക്കുന്ന പ്രസിദ്ധീകരണ ചരിത്രം
  • താളുകളുടെ എണ്ണം:  ഏകദേശം 167
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കം താഴെ പറയുന്ന 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു:

  • മുലകുടിപ്പിക്കുന്ന ജന്തുക്കൾ
  • പക്ഷികൾ
  • ഇഴജന്തുക്കൾ
  • മത്സ്യങ്ങൾ
  • രക്തമില്ലാത്ത ജന്തുക്കൾ
  • ഇറുക്കുന്ന പുഴുക്കൾ

ഈ പുസ്തകത്തിനായി ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ ധാരാളം മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പദങ്ങളും കണ്ടെടുത്ത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ പിൽക്കാലത്ത് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം ക്വോട്ട് ചെയ്യുന്നത് കാണാം.

ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളംകേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു. ജനനം 1824-ൽ ജർമനിയിലെ wurtemburghൽ. ചർച്ച്മിഷൻ സൊസൈറ്റിയുടെ ലണ്ടനിലെ ഐലിങ്ടണിലെ കോളേജിൽ പഠിച്ചു. 1850-ൽ കോട്ടയത്തെത്തി. മലയാളഭാഷ വശമാക്കിയതിനുശേഷം കുന്നംകുളംകേന്ദ്രമാക്കി സി.എം.എസിന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചു. കുന്നംകുളത്തെ ആദ്യത്തെ ആംഗ്ലിക്കൻപള്ളിയുടെ നിർമാണം ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മലയാളംബൈബിൾ പരിഭാഷാകമ്മറ്റിയിൽ അംഗമായിരുന്നു. പല ക്രൈസ്തവമതപ്രചാരണ/മതബോധന പുസ്തകങ്ങളും സെക്കുലർവിദ്യാഭ്യാസ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 1877ൽ അവിടെവെച്ചുതന്നെ അന്തരിച്ചു.

പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ തരഗതി എന്ന പേരിൽ മൃഗജാതികളുടെ വലിയ ഒരു പട്ടിക കാണാം. അതിൽ മലയാളത്തിലും ഇംഗ്ലീഷിലും പേരുകൾ കൊടുത്തിരിക്കുന്നു. ഇത് ഇത്തരത്തിൽ മലയാളത്തിൽ ഉണ്ടാക്കി അച്ചടിച്ച ആദ്യത്തെ പട്ടിക ആവണം.

ബ്യൂട്ട്ലറുടെ സവിശേഷ ഉള്ളടക്കത്തിനു ഒപ്പം തന്നെ നിൽക്കുന്നതാണ് ഈ പുസ്ത്കത്തിലെ ലിത്തോഗ്രഫി ചിത്രങ്ങൾ. മൃഗചരിതത്തിലെ ലിത്തോഗ്രഫി ചിത്രങ്ങളുടെ പ്രത്യ്രേകത അത് ലിത്തോഗ്രഫി ചിത്രങ്ങൾ ആണ് എന്നത് മാത്രം ഒതുങ്ങുന്നില്ല, ഇത് കളർ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ കൂടെയാണ്. അതായാത് മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. ഇതിനു മുൻപ് റിലീസ് ചെയ്ത വിദ്യാമൂലങ്ങൾ എന്ന പുസ്തകത്തിലും വിശേഷ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ഉണ്ടെന്ന് നാം കണ്ടു. ഈ വിശെഷപ്പെട്ട ലിത്തോഗ്രഫിക്ക് ചിത്രങ്ങളെ കുറിച്ച് വേറൊരു ലേഖനത്തിൽ പരാമർശിക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഈ പൊസ്റ്റിന്റെ വിഷയം നീട്ടുന്നില്ല. തൽക്കാലം മൃഗചരിതത്തിലെ ഒരു കളർ ചിത്രം മാത്രം പൊസ്റ്റിൽ ചേർക്കുന്നു.

1860 – മൃഗചരിതം – കളർച്ചിത്രം

1860 – മൃഗചരിതം – കളർച്ചിത്രം

ഈ കൃതിയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ ഡോ: ബാബു ചെറിയാൻ, ഡോ: സ്കറിയ സക്കറിയ എന്നിവരുടെ വിവിധ ലേഖനങ്ങളിൽ നിന്ന് ലഭിക്കും. ലിത്തോഗ്രഫി ചിത്രങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചരിത്രവും സിബുവും, സുനിലും, ഷിജുവും ചേർന്ന് എഴുതിയ മറ്റൊരു ലേഖനത്തിൽ വിശദമാക്കാം. ആ ലേഖനം പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ലിങ്ക് ഇവിടെ ഇടാം. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  175 MB ഉള്ളതിനാൽ സൈസ് കൂടുതൽ ആണെങ്കിലും ഈ പുസ്തകം എല്ലാവരും ഡൗൺലോഡ് ചെയ്യണം എന്നാണ് ഞാൻ പറയുക. അത്ര വിശെഷപ്പെട്ട പുസ്തകം ആണിത്.  ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1846 –മലയാളം –ഇംഗ്ലീഷ് നിഘണ്ടു –ബെഞ്ചമിൻ ബെയിലി

$
0
0

ആമുഖം

ബെഞ്ചമിൻ ബെയിലി രചിച്ച അച്ചടിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ആയ  A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH എന്ന മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 201-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH
  • രചന: റവ: ബെഞ്ചമിൻ ബെയിലി
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:  1846
  • താളുകളുടെ എണ്ണം:  ഏകദേശം 875
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 - മലയാളം - ഇംഗ്ലീഷ് നിഘണ്ടു - ബെഞ്ചമിൻ ബെയിലി

1846 – മലയാളം – ഇംഗ്ലീഷ് നിഘണ്ടു – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ പറ്റി ആവശ്യത്തിനു ഡോക്കുമെന്റേഷൻ ലഭ്യമാണ്. എന്റെ ശ്രദ്ധയിൽ പെട്ട ഒരെണ്ണം ഡോ: ബാബു ചെറിയാൻ രചിച്ച “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകമാണ്. ഇതിനെ പറ്റിയുള്ള വിവരത്തിനും അതും മറ്റു പുസ്തകങ്ങളും റെഫർ ചെയ്യുമല്ലോ.

പുസ്ത്കത്തിന്നു 870ഓളം താളുകൾ ഉണ്ട്. അതിനാൽ സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 1.2 GB ക്ക് അടുത്ത് വലിപ്പമുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 875 പേജുകൾ ഉള്ള ഇതിന്റെ സൈസ് 1.2 GB ക്ക് മേൽ വരും. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1874 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1874ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 202-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1874
  • താളുകളുടെ എണ്ണം:  ഏകദേശം 85
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1874 – മലയാള പഞ്ചാംഗം

1874 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1874ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1874ലെ പഞ്ചാംഗത്തിൽ കാണാം.

പഞ്ചാംഗത്തിന്നു പുറമേ പുകവണ്ടി സമയക്രമ പട്ടിക ഈ പഞ്ചാംഗത്തിൽ കാണാം.

ഇതിനു തൊട്ടു മുൻപ് നമുക്ക് കിട്ടിയത് 1872ലെ പഞ്ചാംഗമാണ്. ഇത് 1874ലേതും. അതിനാൽ 1873ലെ പഞ്ചാംഗം ട്യൂബിങ്ങനിൽ ഇല്ല.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  എട്ടാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന ഏഴു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ/കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Viewing all 1141 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>