Quantcast
Channel: Shiju Alex | ഗ്രന്ഥപ്പുര
Viewing all 1141 articles
Browse latest View live

Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

$
0
0

ആമുഖം

മലയാളത്തിലും സംസ്കൃതത്തിലും ഉള്ള നിരവധി പൗരാണിക കൃതികളെ പറ്റി ഗുണ്ടർട്ട് തയ്യാറാക്കിയ വൈജ്ഞാനികസ്വഭാവമുള്ള കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 160-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട്
  • താളുകളുടെ എണ്ണം: 143
  • കാലഘട്ടം:  1750നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിലും സംസ്കൃതത്തിലും ഉള്ള നിരവധി പൗരാണിക കൃതികളെ പറ്റിയുള്ള  വൈജ്ഞാനികസ്വഭാവമുള്ള കുറിപ്പുകൾ ആണ് ഇതിന്റെ ഉള്ളടക്കം. ഒന്നു ഓടിച്ചു നോക്കിയപ്പോൾ താഴെ പറയുന്ന കൃതികളെ പറ്റിയുഌഅ ചെറുകുറിപ്പുകൾ കണ്ടു:

  • പ്രബൊധചന്ദ്രോദയം
  • പ്രഹ്ലാദൊല്പത്തി
  • പ്രശ്നമൃതം
  • പ്രാകൃത വ്യാകരണം
  • ബാലഭാരതം
  • ബാലരാമായണം
  • ഭൎത്തൃഹരിശതകത്രയം
  • ഭട്ടികാവ്യം
  • ഭക്തപ്രിയ
  • ഭാഗവതം ശുകാചാൎയ്യര
  • ഭൊജചമ്പു
  • മനൊരമപൂർവ്വാർദ്ധം
  • മധുരാനാഥനീയം
  • മാനവെദചമ്പു
  • മെഘസന്ദെശം
  • യുധിഷ്ഠിര വിജയം

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Collection of Hermann Gundert’s correspondence, personal notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

$
0
0

ആമുഖം

ഗുണ്ടർട്ടിന്റെ സ്വകാര്യ കത്തിടപാടുകൾ, സ്വകാര്യ കുറിപ്പുകൾ തുടങ്ങി വിവിധ സംഗതികൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 161-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Collection of Hermann Gundert’s correspondence, personal notes, excerpts from the Malayāḷam literature, notes on Malayāḷam grammar etc
  • താളുകളുടെ എണ്ണം: 236
  • കാലഘട്ടം:  1835നും 1877നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Collection of Hermann Gundert’s correspondence, personal notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

Collection of Hermann Gundert’s correspondence, personal notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ സ്വകാര്യ കത്തിടപാടുകൾക്കും, സ്വകാര്യ കുറിപ്പുകൾക്കും പുറമേ മലയാള സാഹിത്യ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും മലയാളവ്യാകരണത്തെ പറ്റിയുള്ള കുറിപ്പുകളും ഒക്കെ അടങ്ങുന്നതാണ്  ഇതിന്റെ ഉള്ളടക്കം.ഇടയ്ക്ക് ചില അച്ചടി രേഖകളും പഴയ പത്രത്താളുകളും ഒക്കെയും ഇതിൽ കാണുന്നുണ്ട്.  വട്ടെഴുത്തിലുള്ള രേഖകളും ഇതിന്റെ ഭാഗമാണ്.

ഈ കൈയെഴുത്തു പ്രതി വിശദമായി പഠിച്ചാൽ ധാരാളം സംഗതികൾ കണ്ടെടുക്കാൻ ആവുമെന്ന് എനിക്കു തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

$
0
0

ആമുഖം

മലബാറിലെ നെല്ലിനങ്ങൾ, മലബാറിലെ സ്ഥലനാമങ്ങൾ, മലയാളം-പേർഷ്യൻ പദസഞ്ചയം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉള്ള  കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിന്റെ സ്വകാര്യനോട്ടു പുസ്തകമാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 162-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Notebook with various notes
  • താളുകളുടെ എണ്ണം: 193
  • കാലഘട്ടം:  1838നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ സ്വകാര്യ നോട്ടു പുസ്തകം ആണിത്. 1838നും 1859 ഇടയിൽ എഴുതപ്പെട്ട ഇതിൽ ഗുണ്ടർട്ട് വിവിധ സമയത്തായി പലവിഷയങ്ങളിൽ ശേഖരിച്ച കുറിപ്പുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ഒന്നു ഓടിച്ചു നോക്കിയപ്പോൾ താഴെ പറയുന്ന കൃതികളെ പറ്റിയുള്ള ചെറുകുറിപ്പുകൾ കണ്ടു:

  • മലയാളം-പേർഷ്യൻ പദസഞ്ചയം
  • പേർഷ്യൻ-ഇംഗ്ലീഷ് ഗ്ലോസറി
  • അറബി ലിപി എഴുത്തുപരിശീലനം
  • കൂഫിക് ലിപി എഴുത്തുപരിശീലനം
  • മലബാറിലെ സ്ഥലനാമങ്ങൾ
  • വിവിധ അസുഖങ്ങളെ പറ്റിയുള്ള മലയാള കുറിപ്പുകൾ
  • മലബാറിന്റെ ഭൂമിശാസ്ത്രം
  • മലബാറിലെ നെല്ലിനങ്ങൾ
  • സംസ്കൃത സംഖ്യലിപികളും വിവിധ ദക്ഷിണേഷ്യ ലിപികളിലെ സംഖ്യകളും തമ്മിലുള്ള താരതമ്യം

തുടങ്ങി ഇരുപതിലധികം വിഷയങ്ങളിലുള്ള കുറിപ്പുകൾ ആണ് ഈ നോട്ടു പുസ്തകത്തിൽ കാണുന്നത്.

ഈ കൈയെഴുത്തു പ്രതി വിശദമായി പഠിച്ചാൽ ധാരാളം സംഗതികൾ കണ്ടെടുക്കാൻ ആവുമെന്ന് എനിക്കു തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

$
0
0

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1849ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. .

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 163-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (1849മത്തെ വർഷത്തിൽ 12 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1849
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവതേരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെ സ്കാൻ നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.

1849 വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. കേരളപഴമ ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്.

1849 ജനുവരി ലക്കത്തിന്റെ അവസാനം ഒരു വരചിത്രം കാണുന്നൂണ്ട്.

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല. എന്നാൽ റോജി പാല ഇത് മൊത്തമായി വായിച്ചെടുത്ത് മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1890 – മീനാക്ഷി –ചെറുവാലത്ത് ചാത്തു നായർ

$
0
0

ആമുഖം

ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിന്റെ ആദ്യ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 164-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മീനാക്ഷി, ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 449
  • പ്രസിദ്ധീകരണ വർഷം:1890
  • രചയിതാവ്: ചെറുവാലത്ത് ചാത്തു നായർ
  • പ്രസ്സ്: ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് അജ്ഞാതം. 233 മുതൽ 432 വരെയുള്ള താളുകൾ സ്പെക്ടറ്റർ അച്ചുകൂടം, കോഴിക്കോട്
1890 – മീനാക്ഷി - ചെറുവാലത്ത് ചാത്തു നായർ

1890 – മീനാക്ഷി – ചെറുവാലത്ത് ചാത്തു നായർ

മീനാക്ഷി-യുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു. ഈ നോവലിനെ പറ്റി അല്പം വിശദമായ ഒരു കുറിപ്പ് കേരള പോസ്റ്റ് എന്ന സൈറ്റിൽ കാണുന്നു. അത് ഇവിടെ വായിക്കുക.

പക്ഷെ ഈ നോവലിന്റെ വേറൊരു പ്രത്യേകത, ഇത് രണ്ടു അച്ചുകൂടങ്ങളിലായാണ് അച്ചടിച്ചത് എന്നതാണ്.  ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് ഏതാണെന്നത് അജ്ഞാതമാണ്. 233 മുതൽ 432 വരെയുള്ള താളുകൾ കോഴിക്കോട് സ്പെക്ടറ്റർ അച്ചുകൂടത്തിലാണ് അച്ചടിച്ചതെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമാണ്. ഇങ്ങനെ രണ്ട് അച്ചുകൂടങ്ങളിൽ അച്ചടിച്ചതിനെ പറ്റിയുള്ള സൂചന അവതാരികയിൽ രചയിതാവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് അച്ചുകൂടത്തിലാണ് ആദ്യ 232 താളുകൾ അച്ചടിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. രണ്ട് അച്ചുകൂടങ്ങളിലെ ഈ അച്ചടി മൂലം അച്ചിനുണ്ടായ വ്യത്യാസം 232, 233 എന്നീ താളുകൾ താരതമ്യം ചെയ്താൽ തന്നെ വ്യക്തമാവുകയും ചെയ്യും.

ചുരുക്കത്തിൽ ഈ നോവലിനു എന്തെങ്കിലും ഒരു ആദ്യപട്ടം കൊടുക്കണമെങ്കിൽ അത് രണ്ട് പ്രസ്സുകളിലായി അച്ചടിച്ച ആദ്യകാല മലയാളനോവൽ ഏത് എന്നതാവും :).  എന്തായാലും ഇതുവളരെ കൗതുകകരം തന്നെ.

450ഓളം താളുകൾ ഉള്ള വളരെ വലിയ നോവൽ ആണിത്. അതിനാൽ തന്നെ സ്കാനിനു സൈസ് കൂടുതൽ ആണ്.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1904 – ശിശുപാഠപുസ്തകം

$
0
0

ആമുഖം

ട്യൂബിങ്ങൻ ശേഖരത്തിൽ എനിക്കു (എന്റെ മകൻ സിറിലിനും) വ്യക്തിപരമായി ഏറെ ഉപകാരപ്പെട്ട ശിശുപാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 165-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശിശുപാഠപുസ്തകം , ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ.
  • പതിപ്പ്: പത്താം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 53
  • പ്രസിദ്ധീകരണ വർഷം:1904
  • രചയിതാവ്: മൂലകൃതിയുടെ രചയിതാവ് ജോസഫ് മൂളിയിൽ;  റിവൈസ് ചെയ്ത്  പുനഃപ്രസിദ്ധീകരിച്ചത് എം. കൃഷ്ണൻ.
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.
1904 – ശിശുപാഠപുസ്തകം

1904 – ശിശുപാഠപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികളെ മലയാള അക്ഷരം എഴുതി പഠിപ്പിക്കാനുള്ള പുസ്തകമാണിത്.  പരമ്പരാഗതമായ അ, ആ, ഇ… രീതിയിൽ മലയാള അക്ഷരപഠനം നടത്തിയിരുന്ന മലയാളികൾക്ക് ഇടയിലേക്ക് റ, ര, ത, ന… എന്നിങ്ങനെ ശാസ്ത്രീയമായ രീതിയിൽ ആദ്യം എളുപ്പമുള്ള അക്ഷരങ്ങളിൽ തുടങ്ങി ക്രമേണ എഴുതാൻ ബുദ്ധിമുട്ട് ഉള്ള അക്ഷരങ്ങളിലേക്ക് മുന്നേറി അക്ഷരപഠനം ക്രമമായി നടത്തി പൂർത്തിയാക്കുന്ന പരിപാടി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ബാസൽ മിഷൻ മിഷനറിമാരാണ്. അതിനായി അവർ അവതരിപ്പിച്ച ആദ്യകാല പുസ്തകങ്ങളിൽ ഒന്നാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്ന ശിശുപാഠപുസ്തകം. ആ പുസ്തകത്തിന്റെ 1904ൽ ഇറങ്ങിയ പത്താം പതിപ്പാണ് ഈ പുസ്തകം.

ഇതിന്റെ രചയിതാവ് ജോസഫ് മൂളിയിൽ ആണ്. ജോസഫ് മൂളിയിന്റെ സുകുമാരി  എന്ന നോവലും 1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകവും ഒക്കെ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്.

ലിസ്റ്റൻ ഗാർത്തുവെയിറ്റാണ് ഇത്തരം പാഠ്യപദ്ധതി ഉണ്ടാക്കാൻ മുൻകൈ എടുത്തതെന്നാണ് എനിക്കു തോന്നുന്നത്. കാരണം 1860കൾ തൊട്ട് അദ്ദേഹമായിരുന്നു മലബാറിലെ സ്കൂൾ ഇൻസ്പെക്ടർ. 1880കളിലോ 1890കളിലോ ജോസഫ് മൂളിയിൽ ഇത് പ്രസിദ്ധീകരിച്ചു എന്നു ഞാൻ കരുതുന്നു. ഇത് 1904ലെ പത്താം പതിപ്പാണ്. ഈ പതിപ്പ് മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക പരിഭാഷകൻ ആയിരുന്ന എം. കൃഷ്ണൻ പരിഷ്കരിച്ചതാണ്. എം. കൃഷ്ണന്റെ ബാലവ്യാകരണം അടക്കമുള്ള പല കൃതികളും നമ്മൾ ഇതിനകം കണ്ടതാണ്. മലബാറിലെ ഉപയോഗത്തിന്നായി പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു.

കാര്യം എന്തായാലും നമ്മൾ ഇന്നും പിൻതുടരുന്ന തറ, പന.. രീതിയിലുള്ള മലയാള അക്ഷരപഠനത്തിന്റെ തുടക്കം ഈ സീരിസിലുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ്.

വ്യക്തിപരമായി എനിക്കും, മകൻ സിറിലിനും (ഇപ്പോൾ മകൾ അന്നയ്ക്കും) ഈ പുസ്തകം വളരെ പ്രയോജനപ്പെട്ടു/പെട്ടുകൊണ്ട് ഇരിക്കുന്നു. സിറിലിന്റെ മലയാള അക്ഷരപഠനം പൂർണ്ണമായും ഈ പുസ്തകത്തെ ആശ്രയിച്ചായിരുന്നു. ഒറ്റയടിക്ക് അക്ഷരപഠനം നടത്തുകയായിരുന്നില്ല ഞങ്ങൾ ചെയ്തത്. ഈ പുസ്തകത്തിൽ കാണുന്ന പോലെ ഓരോ ആഴ്ചയും ഓരോ പാഠം വെച്ചാണ് തീർത്തു പോയത്. അതുമൂലം ഏകദേശം ഒരു കൊല്ലമെടുത്ത് പഴയലിപിയിലുള്ള അക്ഷരപഠനം കൂട്ടക്ഷരങ്ങൾ അടക്കം ഞങ്ങൾ തീർത്തു. ഇത് ഞങ്ങൾ ചെയ്യുമ്പോൾ ഉപയോഗിച്ച വിവിധ സൂത്രവിദ്യങ്ങൾ  (ഉദാ: പഴയ ലിപി, പുതിയ ലിപി വ്യത്യാസം എങ്ങനെ പരിചയപ്പെടുത്തണം, ചില കൂട്ടക്ഷരങ്ങൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ തുടങ്ങി പലതും)   മറ്റും ചേർത്ത് ഞാൻ വേറൊരു പോസ്റ്റ് ഇടാം. കുട്ടികളെ സ്വന്തമായി മലയാളം പഠിപ്പിക്കുന്ന പ്രവാസി മലയാളികൾക്ക് പൂർണ്ണമായി ആശ്രയിക്കാവുന്ന ഒരു പുസ്തകം ആണ് ഇതെന്ന് ഞാൻ എന്റെ സ്വന്ത അനുഭവത്തിൽ നിന്നു പറയുന്നു.

മലയാള അക്ഷര പഠനത്തിൽ ഈ പാഠപുസ്തകം ചെലുത്തിയ സ്വാധീനം ഒക്കെ (പ്രത്യേകിച്ച് നമ്മൾ ഇപ്പൊഴും ഈ രീതി പിന്തുടരുന്നു എന്നതിനാൽ) വിലയിരുത്തേണ്ടതുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1877 –പാച്ചുമൂത്തത് –കെരള ഭാഷാവ്യാകരണം

$
0
0

ആമുഖം

തിരുവിതാം‌കൂർ വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ പാച്ചുമൂത്തത് ഉണ്ടാക്കിയ കെരളഭാഷാവ്യാകരണം എന്ന മലയാളവ്യാകരണ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 166-ാമത്തെപൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കെരള ഭാഷാവ്യാകരണം.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 207
  • പ്രസിദ്ധീകരണ വർഷം:1877 (കൊല്ലവർഷം ൧൦൫൨ (1052))
  • രചയിതാവ്: പാച്ചുമൂത്തത്.
  • പ്രസ്സ്: പത്മനാഭമുതലിയാരുടെ മുദ്രാവിലാസ അച്ചുകൂടം.
1877 - പാച്ചുമൂത്തത് - കെരള ഭാഷാവ്യാകരണം

1877 – പാച്ചുമൂത്തത് – കെരള ഭാഷാവ്യാകരണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ 1851ലെ മലയാള ഭാഷാ വ്യാകരണം, റവ. ജോർജ്ജ് മാത്തന്റെ 1863ലെ മലയാഴ്മയുടെ വ്യാകരണം, ഗുണ്ടർട്ടിന്റെ വ്യാകരണത്തെ അധികരിച്ച് ലിസ്റ്റൻ ഗാർത്തുവെയിറ്റ് 1867ൽ  തയ്യാറാക്കിയ മലയാള വ്യാകരണ ചൊദ്യോത്തരം എന്നീ അച്ചടിപുസ്തകങ്ങൾക്ക് ശേഷം വന്ന മലയാളവ്യാകരണപുസ്തകമാണ് പാച്ചുമൂത്തതിന്റെ കെരള ഭാഷാവ്യാകരണം.

മലയാളിക്ക് മലയാളഭാഷ നന്നായി ഉപയോഗിക്കാൻ പഠിക്കാനായാണ് താൻ ഈ വ്യാകരണപുസ്തകം ചമയ്ക്കുന്നതെന്ന് പാച്ചുമൂത്തത് ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ചോദ്യോത്തര ശൈലിയിലാണ് ഈ വ്യാകരണപുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. ലിപി പരമായി നോക്കിയാൽ സംവൃതോകാരത്തിന്നു ചന്ദ്രക്കല ഉപയോഗിക്കുന്നു എങ്കിലും അത് എല്ലായിടത്തും ഉപയോഗിച്ചിട്ടില്ല. അത് മൂലം കൃതിയുടെ പേരു തന്നെ കെരളഭാഷാവ്യാകരണം എന്നാണ്. അതേ പോലെ ഓ, ഏ കാര ചിഹ്നങ്ങളും ഉപയോഗിക്കുന്നില്ല. പക്ഷെ അക്ഷരങ്ങളിൽ ഒ,ഓ, എ, ഏ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വ്യാകരണപുസ്തകം എഴുതിയ പാച്ചുമൂത്തത്, തന്നെപറ്റിയുള്ള വിശേഷണമായി പുസ്തകത്തിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ  എന്നാണ്. അദ്ദേഹം തിരുവിതാം‌കൂർ കൊട്ടാരത്തിലെ ആസ്ഥാനവൈദ്യൻ ആയിരുന്നെന്ന് തോന്നുന്നു. ഈ വ്യാകരണപുസ്തകത്തിന്നു പുറമേ വേറെയും മലയാളകൃതികൾ അദ്ദേഹം രചിച്ചിട്ടൂണ്ട്. കൂടുതൽ അറിയാനായി അദ്ദേഹത്തെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം വായിക്കുക.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

$
0
0

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1850ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 167-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (1850മത്തെ വർഷത്തിൽ 12 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1850
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവതേരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും  സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം.

1850 വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്.

1850ലെ ചില ലക്കങ്ങളിലെങ്കിലും ലിത്തോഗ്രഫി വരചിത്രങ്ങൾ കാണുന്നുണ്ട്.

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1829 –ബെഞ്ചമിൻ ബെയിലി –നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം

$
0
0

ആമുഖം

ഒരു കാലത്ത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്നു കരുതപ്പെട്ടിരുന്നതും, ട്യൂബിങ്ങൻ ഗ്രന്ഥശേഖരത്തിലെ ഏറ്റവും പഴക്കമുള്ള അച്ചടിപുസ്തകവും, ബൈബിളിലെ  പുതിയ നിയമം ആദ്യമായി സമ്പൂർണ്ണമായി പ്രസിദ്ധീകരിച്ചതും ഒക്കെയായ, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷയായ നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 168-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം, മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത
  • താളുകളുടെ എണ്ണം: ഏകദേശം 653 
  • പ്രസിദ്ധീകരണ വർഷം:1829
  • പ്രസ്സ്: ചർച്ച് മിശൊൻ അച്ചുകൂടം, കൊട്ടയം ( സി.എം.എസ്. പ്രസ്സ്, കോട്ടയം)
1829 - ബെഞ്ചമിൻ ബെയിലി - നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം

1829 – ബെഞ്ചമിൻ ബെയിലി – നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

1824-ലാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ആയ (എന്ന് ഇന്നു കരുതപ്പെടുന്ന) ചെറു പൈതങ്ങൾ വരുന്നത്. കെ.എം. ഗോവി 1988ൽ എഴുതിയ ആദിമുദ്രണത്തിൽ താഴെ പറയുന്ന വിധം നിരീക്ഷിക്കുന്നു:

ജോർജ്ജ് ഇരുമ്പയം ചെറുപൈതങ്ങൾ എന്ന ഒരു പുസ്തകം ഉണ്ട് എന്ന്  ഉപന്യസിക്കുന്നത് വരേയും 1829-ൽ അച്ചടിച്ച ബൈബിൾ പുതിയ നിയമത്തെയാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകമായി കണക്കായിരുന്നത്

ജോൺ ഇരുമ്പയത്തിന്റെ ലേഖനം വരുന്നത് 1986ൽ ആണ്. ചുരുക്കത്തിൽ 1986 വരെ കേരളത്തിൽ അച്ചടിച്ച  ആദ്യത്തെ മലയാള പുസ്തകം എന്നു കരുതിയ ഗ്രന്ഥം ആണ് നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാൻ.

ബെഞ്ചമിൻ ബെയിലി 1823-1824ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ച് അതിൽ മലയാളപുസ്തകങ്ങൾ അച്ചടിച്ചു തുടങ്ങി.  തുടക്കത്തിൽ ചെറുപൈതങ്ങൾ, മലങ്കര മെത്രാപോലീത്തയുടെ ഇടയലേഖനം, ക്രൈസ്തവ മതപ്രചരണ ലഘുലേഖകകൾ തുടങ്ങിയ സംഗതികൾ അച്ചടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ബൈബിളിലെ പുതിയനിയമ പുസ്തകങ്ങൾ ഓരോന്നും പരിഭാഷ തീരുന്ന മുറയ്ക്ക് അച്ചടിച്ചു. 1829 ആയപ്പോഴേക്കും പുതിയ നിയമ പരിഭാഷ പൂർണ്ണമായി. അതോടു കൂടെ പുതിയ നിയമപുസ്തകങ്ങൾ എല്ലാം കൂടെ ചേർത്ത് ആദ്യമായി നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം എന്ന പേരിൽ അത് അച്ചടിച്ചു പ്രസിദ്ധീകരിച്ചു.  അതിന്റെ സ്കാനാണ് നമുക്ക് കിട്ടിയിരിക്കുന്നത്.

ഈ പുസ്തകത്തിന്റെ സ്കാനിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ:

  • ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ബെഞ്ചമിൻ ബെയിലി സ്വയം നിർമ്മിച്ച അച്ചാണ്.
  • 650 ൽ പരം താളുകൾ
  • മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു) വരെ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്.
  • പൂർണ്ണവിരാമത്തിനു ✱ ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു.
  • സംവൃതോകാരത്തിനായി ചന്ദ്രക്കല ഇല്ല.
  • ഏ, ഓ കാര ചിഹ്നങ്ങൾ ഇല്ല. അപൂർവ്വമായി ഓ എന്ന സ്വരാക്ഷരം കാണാം.
  • ഈ എന്ന സ്വരത്തിന്നു  ൟ () എന്ന രൂപം
  • മലയാള അക്കങ്ങളുടെ ഉപയോഗം
  • ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു
  • സ്ഥാനവില അനുസരിച്ച് മലയാള അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു. അങ്ങനെ ഉപയോഗിച്ച ആദ്യത്തെ അച്ചടി പുസ്തകം ഇതാണെന്നു തോന്നുന്നു.
  • ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിന്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം.
  • സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആയാണ് ഇതിൽ കാണുന്നത്. അച്ചടി ആയിട്ടു പോലും കൂട്ടക്ഷരങ്ങളുടെ ബാഹുല്യം എടുത്ത് പറയണം.

ബെഞ്ചമിൻ ബെയിലിയുടെ മലയാളം ടൈപ്പോഗ്രഫിപരീക്ഷണത്തിന്റെ സൗന്ദര്യം പൂർണ്ണമായി ദർശിക്കാവുന്ന ഒരു പുസ്തകമാണ് ഇത് എന്നത് ശ്രദ്ധേയം.

മലയാള ഗദ്യപരിണാമ/ലിപിപരിണാമ/അച്ചടി പരിണാമ ഗവേഷണത്തിൽ ഏർപ്പെടുന്നവർ തീർച്ചയായും പരിശോധിക്കേണ്ട പുസ്തകമാണിത്.

ബെഞ്ചമിൻ ബെയിലിയെ ഈ പരിഭാഷയിൽ നിരവധി പേർ സഹായിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിയാൻ മലയാളബൈബിൾ പരിഭാഷാ ചരിത്രം പരിശോധിക്കുക.

ട്യൂബിങ്ങൻ ശെഖരത്തിലെ എറ്റവും പഴയ മലയാളം അച്ചടി പുസ്തകമാണ്  ഇത് എന്നത് ഗുണ്ടർട്ട് ലെഗസി പദ്ധതിയെ സംബന്ധിച്ച് പ്രാധാന്യമുള്ള സംഗതിയാണ്

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1867-1870 –വ്യാകരണ ചോദ്യോത്തരം –ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് –ഹെർമ്മൻ ഗുണ്ടർട്ട്

$
0
0

ആമുഖം

മലയാള വ്യാകരണത്തെ സാധാരണക്കാർക്ക് പഠിക്കാവുന്ന വിധത്തിൽ അവതരിപ്പിച്ചത് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് എന്ന ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണം എടുത്ത്, അതിലെ ഉള്ളടക്കത്തെ  ചോദ്യോത്തര രൂപത്തിൽ ലളിതമായി അവതരിപ്പിക്കുക ആണ്  ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് ചെയ്തത്. വ്യാകരണ ചോദ്യോത്തരം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്നു 1867 ലും 1870ലും രണ്ട് പതിപ്പുകൾ ഉണ്ടായി. ആ പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 170-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വ്യാകരണ ചോദ്യോത്തരം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്, പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിച്ചത് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്
  • പ്രസിദ്ധീകരണ വർഷം:1867 ൽ ഒന്നാം പതിപ്പ്, 1870ൽ രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഒന്നാം പതിപ്പിന്നു 333, രണ്ടാം പതിപ്പിന്നു 143 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1867-1870 - വ്യാകരണ ചോദ്യോത്തരം - ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് - ഹെർമ്മൻ ഗുണ്ടർട്ട്

1867-1870 – വ്യാകരണ ചോദ്യോത്തരം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് – ഹെർമ്മൻ ഗുണ്ടർട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ പിൻഗാമിയായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്ത്‌വെയ്റ്റ് ആയിരുന്നു. മലബാറിലെ സ്കൂൾ പാഠ്യപദ്ധതി നിർമ്മിക്കാൻ ഗാർത്ത്‌വെയ്റ്റ് സായിപ്പ് നൽകിയ സേവനങ്ങൾ വലുതാണ്. അതിനെ പക്ഷെ നമ്മൾ വേണ്ട വിധത്തിൽ വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ഗാർത്തു‌വെയിറ്റ് സായിപ്പിനെ പറ്റി കുറച്ച് വിവരത്തിന്നു ഈ വിക്കിപീഡിയ ലേഖനം കാണുക.

ചോദ്യോത്തര രൂപത്തിലാണ് ഇതിലെ ഉള്ളടക്കം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ പതിപ്പിൽ മലയാളം വേർഷനോടൊപ്പം ഇംഗ്ലീഷ് വേർഷനും ഉണ്ട്. രണ്ടാം പതിപ്പിൽ പക്ഷെ മലയാളം വേർഷൻ മാത്രമേ ഉള്ളൂ.

ഗുണ്ടർട്ട് വ്യാകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞതിനനുസരിച്ചാണ് താൻ ഇങ്ങനെ ഒരു ഉദ്യമത്തിന്നു മുതിരുന്നതെന്ന്  ആദ്യ പതിപ്പിന്റെ ആമുഖത്തിൽ ഗാർത്തു‌വെയിറ്റ്  സായിപ്പ് പറയുന്നുണ്ട്. അതിനു വേണ്ടി ഉള്ളടക്കം ലളിതമാക്കി മൊത്തം  മാറ്റി എഴുതിയിട്ടുണ്ട്.

ഗുണ്ടർട്ടിന്റെ വ്യാകരണത്തെ ജനകീയമാക്കുന്നവതിൽ ഗാർത്തു‌വെയിറ്റ് സായിപ്പിന്റെ ഈ ചോദ്യോത്തര പതിപ്പുകൾ വഹിച്ച പങ്ക് ചെറുതല്ല. 1867ൽ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച് 3 വർഷം കഴിഞ്ഞപ്പോൾ 1870ൽ തന്നെ രണ്ടാം പതിപ്പും ഇറക്കേണ്ടി വന്നു എന്നത് അത് സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കൂടാണ്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ് (1867)

രണ്ടാം പതിപ്പ് (1870)

1866 –മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ തങ്ങളുടെ ലെറ്റർ പ്രസ്സ് മംഗലാപുരത്തു സ്ഥാപിച്ചതിനു ശേഷം 1866 മുതൽ  മലയാള പഞ്ചാം‌ഗങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. 1866ൽ അവർ പ്രസിദ്ധികരിച്ച അച്ചടിച്ച ആദ്യ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 171-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: 1866 – മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1866
  • താളുകളുടെ എണ്ണം:  ഏകദേശം 61
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1866 - മലയാള പഞ്ചാംഗം

1866 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.

പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈം‌ടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. ബേപ്പുരിൽ നിന്നു മദ്രാസിലേക്ക് റെയിൽ വേ ലൈൻ ഇട്ട തുടക്ക വർഷങ്ങളിൽ ആണ് ഈ പഞ്ചാംഗം ഇറങ്ങുന്നത്. അതിനാൽ റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണുന്നു.

താഴെ പറയുന്ന സംഗതികൾ ആണ് വിവിധ തലക്കെട്ടുകൾക്ക് താഴെ ഈ പഞ്ചാംഗത്തിൽ കണ്ടത്:

  • 1866ലെ പഞ്ചാംഗങ്ങൾ
  • നടപ്പുദീനത്തിനായി ഉപകാരമുള്ള ഔഷധക്രമങ്ങളുടെ വിവരം
  • വടക്കെ അമെരിക്കയിൽ നടന്ന പൊർ വിവരം
  • ഇംഗ്ലിഷ് രാജകുഡുംബം
  • മലയാളത്തിലെ മെലുദ്യൊഗസ്ഥന്മാരുടെ പെർ വിവരം
  • തപ്പാൽ ക്രമങ്ങൾ
  • ചെന്നപ്പട്ടണം (മദ്രാശി) പുകവണ്ടി പാതയെ പറ്റിയ പൊതുവായ അറിയിപ്പു
  • പുകവണ്ടി സമയക്രമപ്പട്ടിക
  • നാണ്യങ്ങളുടെ വിവരം
  • ദ്രവാദികളുടെ അളവിന്റെ വിവരം
  • 1866 കാലഘട്ടത്തിൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ചിരുന്ന മലയാളപുസ്തകങ്ങളുടെ പട്ടിക

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1850 –ക്രിസ്തീയ ഗീതങ്ങൾ

$
0
0

ആമുഖം

ബാസൽ മിഷൻ തങ്ങളുടെ സഭകളിലെ ഉപയോഗത്തിനായും, ക്രൈസ്തവരുടെ ഭവനങ്ങളിലെ  ഉപയോഗത്തിന്നായും പ്രസിദ്ധീകരിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 172-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തീയ ഗീതങ്ങൾ
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1850
  • താളുകളുടെ എണ്ണം:  ഏകദേശം 281
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1850 - ക്രിസ്തീയ ഗീതങ്ങൾ

1850 – ക്രിസ്തീയ ഗീതങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവ ആരാധനയിലും ജീവിതത്തിലും ഗീതങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. അത് കൊണ്ട് തന്നെ ബൈബിളീനും ആരാധനക്രമത്തിനും ശേഷം മിഷനറിമാരുടെ സവിശേഷ ശ്രദ്ധ മലയാള ഗീതങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിലേക്കും തിരിഞ്ഞു.

1850ൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ക്രിസ്തീയ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഇത്. ഇത് തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച പുസ്തകമാണ്.

പ്രധാനമായും ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിലുള്ള ക്രിസ്തീയ ഗീതങ്ങൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നതാണ് ഉള്ളടക്കം. അപൂർവ്വമായി ഒറിജിനൽ മലയാളഗീതങ്ങളും ഉണ്ടാവാം. അതിനു പുറമേ പാട്ടുകളുടെ മ്യൂസിക്ക് നൊട്ടേഷനും ഇതിൽ കാണാം. Siffernotskrift എന്ന പ്രത്യേക നൊട്ടേഷൻ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കല്ലച്ചിൽ അച്ചടിച്ചത് കൊണ്ടാണ് ഇത് അക്കാലത്ത് എളുപ്പത്തിൽ അച്ചടിക്കാൻ കഴിഞ്ഞത്.

മൊത്തം 175 ഗീതങ്ങൾ ഇതിൽ ഉണ്ട്. ആദ്യം ഗീതങ്ങൾ, പിന്നെ അകാദാരി, പിന്നെ മ്യൂസിക് നൊട്ടേഷൻ എന്ന വിധത്തിലാണ് ഇതിലെ ഉള്ളടക്കം അവതരിപ്പിച്ചിരിക്കുന്നത്.

പുസ്തകത്തിൽ ഉടനീളം പറ്റുന്ന ഇടത്തിലൊക്കെയും കൈയെഴുത്തിൽ വിവിധ സംഗതികൾ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അടുത്ത പതിപ്പ് ഇറക്കാൻ വേണ്ടിയുള്ള കുറിപ്പുകൾ ആവാം ഇത്. ഡിജിറ്റൈസ് ചെയ്ത ഈ പുസ്തകം ഗുണ്ടർട്ടിന്റെ സ്വകാര്യ കോപ്പി ആണെന്ന് തോന്നുന്നു.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1857 – 1866 –പഞ്ചതന്ത്രം

$
0
0

ആമുഖം

വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രം എന്ന കൃതി, ഹെർമ്മൻ ഗുണ്ടർട്ട്  മദിരാശി സർക്കാരിന്റെ മലയാള പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഗുണ്ടർട്ട് ആയിരുന്നു മദിരാശി സർക്കാരിന്റെ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടർ. സ്കൂൾ പാഠ്യപുസ്തകമായി  1857ലും 1866ലും  അച്ചടിച്ച രണ്ട് പതിപ്പുകളുടെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി പുസ്തകവും ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകവും ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 174-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: പഞ്ചതന്ത്രം
  • പ്രസിദ്ധീകരണ വർഷം:1857
  • താളുകളുടെ എണ്ണം:  ഏകദേശം 145
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

മൂന്നാം പതിപ്പ്

  • പേര്: പഞ്ചതന്ത്രം
  • പ്രസിദ്ധീകരണ വർഷം:1866
  • താളുകളുടെ എണ്ണം:  ഏകദേശം 221
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1857 - 1866 - പഞ്ചതന്ത്രം

1857 – 1866 – പഞ്ചതന്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പഞ്ചതന്ത്രത്തെ പറ്റിയുള്ള ചെറിയ വിവരണത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

ആദ്യത്തെ പതിപ്പ് തലശ്ശേരിയിൽ നിന്നും രണ്ടാമത്തെ പതിപ്പ് മംഗലാപുരത്തു നിന്നും ആണ് അച്ചടിച്ചിരിക്കുന്നത്.

സ്കൂൾ പാഠപുസ്തകമായി തയ്യറാക്കിയതിനാൽ ആവണം ലിത്തോഗ്രഫി പ്രിന്റിങിലെ കൈയെഴുത്ത് നന്നായിട്ടൂണ്ട്. സമാനകാലഘട്ടത്തിൽ തലശ്ശെരിയിൽ നിന്നു ഇറങ്ങിയ മറ്റു ലിത്തോഗ്രഫി പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇതിലെ കൈയെഴുത്ത്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ്:

മൂന്നാം പതിപ്പ്:

1868 –മലയാള ഭാഷാവ്യാകരണം –രണ്ടാം അച്ചടിപ്പു –ഹെർമ്മൻ ഗുൻദർത്ത്

$
0
0

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ മലയാള ഭാഷാവ്യാകരണത്തിന്റെ ആദ്യത്തെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 175-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: റവ: എച്ച്. ഗുണ്ടർട്ട്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 455
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 - മലയാള ഭാഷാവ്യാകരണം - രണ്ടാം അച്ചടിപ്പു - ഹെർമ്മൻ ഗുൻദർത്ത്

1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ വ്യാകരണത്തിന്റെ വിവിധ കൈയെഴുത്ത് പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. അതിൽ പ്രധാനം ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതിയാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം. മറ്റൊന്ന് വിവിധ നോട്ടുപുസ്തകങ്ങളിലായി നിരന്നു കിടക്കുന്ന വ്യാകരണകുറിപ്പുകൾ ആണ്. ഇതിന്റെ തുടർച്ചയായി അദ്ദേഹം 1851ൽ മലയാളഭാഷാവ്യാകരണം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷെ അത് അപൂർണ്ണമായിരുന്നു. അതിന്റെ ഭാഗമായി തന്നെ ഗുണ്ടർട്ട് വ്യാകരണം ചോദ്യോത്തരരൂപത്തിലാക്കി ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് സായിപ്പ് മുൻകൈ എടുത്ത് 1867ലും 1870ലും പ്രസിദ്ധീകരിച്ചു. അതിന്റെ സ്കാനുകൾ നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം.

എന്നാൽ 1851ൽ പ്രസിദ്ധികരിച്ച മലയാളഭാഷാവ്യാകരണം അപൂർണ്ണമായിരുന്നു. 1859ൽ ഗുണ്ടർട്ട് കേരളം വിടുകയും ചെയ്തു. തുടർന്ന് ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ്  അദ്ദേഹം മലയാളഭാഷാവ്യാകരണം പൂർത്തിയാക്കാനുള്ള കുറിപ്പുകൾ E. Diez എന്ന ബാസൽ മിഷൻ മിഷനറിക്ക് അയച്ചു കൊടുക്കുന്നത്. E. Diez എഡിറ്ററായി  മലയാള ഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് 1868ൽ പുറത്തിറങ്ങി. അതിന്റെ സ്കാനാണ് ഇത്. ഇതോടു കൂടി തന്റെ മലയാളഭാഷ വ്യാകരണം പൂർണ്ണമാകുന്നു എന്നാണ് ടൈറ്റിൽ പേജിൽ തന്നെയുള്ള Completed എന്ന കുറിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ആമുഖത്തിൽ തന്നെ എഡിറ്ററായ E. Diez മലയാളഭാഷാവ്യാകരണത്തെ പറ്റി സുദീർഘമായ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടൂണ്ട്. അതിൽ നിന്ന് മലയാളഭാഷാ വ്യാകരണ പ്രസിദ്ധീകരണ ചരിത്രം ഏകദേശം ലഭിക്കും.

ഇതിന്റെ മുഖവരയിൽ ഏഡിറ്റർ മലയാള വ്യാകരണത്തെ പറ്റി പറയുന്നത് ഇങ്ങനെ:

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യ
ക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണ
ത്തെ ചമച്ചത്.

ആമുഖത്തിനു ശെഷം നേരിട്ട് വ്യാകരണത്തിന്റെ ഉള്ളടക്കം തുടങ്ങുകയാണ്. ഉള്ളടക്കപ്പട്ടിക അതിനു ശെഷം ആണ് കൊടുത്തിരിക്കുന്നത്.  അതിനു ശേഷം പുസ്തകത്തിൽ ഉപയോഗിച്ച കുറിയക്ഷരങ്ങളുടെ പട്ടിക, തുടർന്ന് ഉദാഹരണങ്ങൾക്കായി ഉപയോഗിച്ച ഗ്രന്ഥങ്ങളുടെ പട്ടിക, അതിനെ തുടർന്ന് ശുദ്ധപത്രം എന്ന രീതിയിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് (അതായത് ഈ പതിപ്പ് തന്നെ) അദ്ദേഹത്തിന്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിന്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അതിനായി ഇതിനകം വിവിധ പണ്ഡിതർ ഈ പുസ്തകത്തെ പറ്റി എഴുതിയ കുറിപ്പുകൾ വായിക്കുക. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1867 – മലയാള പഞ്ചാംഗം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1867ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 176-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1867
  • താളുകളുടെ എണ്ണം:  ഏകദേശം 73
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1867 – മലയാള പഞ്ചാംഗം

1867 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1867ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.

പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈം‌ടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1868 – ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

$
0
0

ആമുഖം

മദ്രാസ് സർക്കാറിന്റെ പാഠപുസ്തകങ്ങളിൽ ഒന്നായിരുന്ന ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 177-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 285
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 – ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

1868 – ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുദ്രാരാക്ഷസം എന്ന കൃതിയെ കുറിച്ചുള്ള വിവരണത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.

ഇതു മദ്രാസ് സർക്കാർ സ്കൂൾ/കോളേജ് പാഠപുസ്തകമായി ഇറക്കിയതാണ്. ഈ പതിപ്പ് പൂർണ്ണമായും ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് സായിപ്പിന്റെ സംഭാവനയാണ്. വളരെ വിശദമായ നോട്ടുകളും മറ്റു പഠനസഹായികളും ഒക്കെ ചേർത്താണ് ഗാർത്ത്‌വെയിറ്റ് സായിപ്പ് ഈ പതിപ്പ് പുറത്തിറക്കിയത്. ഈ പതിപ്പ് തയ്യാറാക്കാൻ  സഹായിച്ചവരെ കുറിച്ചൊക്കെ അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്.

1990കളുടെ അവസാനം  ബിഎസിക്ക് പഠിക്കുമ്പോൾ  മുദ്രാരാക്ഷസം പഠിക്കാൻ കഴിഞ്ഞു എന്ന് ഇപ്പോൾ ഓർക്കുന്നു. ആ പാഠപുസ്തകത്തിന്നു 1860കൾ വരെയുള്ള പാഠപുസ്തക ചരിത്രം ഉണ്ടായിരുന്നു എന്നും അതിൽ ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് എന്ന ഒരു സായിപ്പിന്റെ സംഭാവന ഉണ്ടായിരുന്നു എന്നൊന്നും അറിയുമായിരുന്നില്ല.

ഈ കൃതിയുടെ ഉള്ളടക്കമോ പാഠപുസ്തകത്തിന്റെ പ്രാധാന്യമോ ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ

$
0
0

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1851ൽ ഇറങ്ങിയ 6 ലക്കങ്ങളുടെയും, 1848 ഡിസംബർ ലക്കത്തിന്റെയും, 1851 ജനുവരി ലക്കത്തിന്റെ റീപ്രിന്റും അടക്കം 8 ലക്കങ്ങളുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 178-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിനും 
  • പ്രസിദ്ധീകരണ വർഷം:1851
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ

1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സെക്കുലർ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും 1850ലേയും സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം1849ലേത് ഇവിടെ കാണാം1850ലേത് ഇവിടെ കാണാം.

1851ാം വർഷത്തെ 6 ലക്കങ്ങൾ ആണ് പ്രധാനമായും ഈ സ്കാനിൽ ഉള്ളത്. അതിൽ തന്നെ ഫെബ്രുവരി-മാർച്ച്, ഏപ്രിൽ-മെയ് എന്നീ ലക്കങ്ങൾ 2 മാസത്തെ സംയോജിപ്പിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പശ്ചിമോദയം മസികയുടെ പ്രസിദ്ധീകരണം നേരിട്ട വെലുവിളിയാണ് സൂചിപ്പിക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ തുടർച്ച നഷ്ടപ്പെടുന്നതോടെ 1851 ഓഗസ്റ്റ് മാസത്തിന്നു ശേഷം പശ്ചിമോദയത്തിന്റെ പ്രസിദ്ധീകരണം നിർത്തിയെന്നു തോന്നുന്നു. അതിനു ശേഷമുള്ള ലക്കങ്ങൾ ട്യൂബിങ്ങനിൽ ഇല്ല. 1851ലെ 6 ലക്കങ്ങൾക്ക് പുറമേ 1848 ഡിസംബർ ലക്കവും ഇതിനോടൊപ്പം ബൈൻഡ് ചെയ്തിരിക്കുന്നു. അതിനു പുറമേ 1851 ജനുവരി മാസത്തെ ഒരു പ്രതി കൂടെ ഈ സ്കാനിന്റെ അവസാനമായി കാണുന്നു.  കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഈ ലേഖനങ്ങളിൽ പലതും പിൽക്കാലത്ത് പുസ്തകങ്ങളായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു. അതൊക്കെ ആദ്യം പശ്ചിമൊദയം മാസികയിലൂടെ ആയിരുന്നു ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്.

1847ൽ ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങി 1851 ഓഗസ്റ്റോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വളരെ കുറഞ്ഞ പ്രസിദ്ധീകരണ കാലയളവ് മാത്രം ഉണ്ടായിരുന്ന പ്രസിദ്ധീകരണം ആയിരുന്നു മലയാളത്തിലെ ഈ ആദ്യത്തെ സെക്കുലർ മാസിക. കഷ്ടിച്ച് നാലു വർഷത്തെ പ്രസിദ്ധീകരണത്തോടെ പശ്ചിമൊദയം മലയാള മാസിക പ്രസിദ്ധീകരണ ചരിത്രത്തിൽ ഓർമ്മയായി മാറി.

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം

$
0
0

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1880 ലെ ജനുവരി മാസത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 179-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1880 ലെ ജനുവരി ലക്കം
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം:1880
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം

1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം

കേരളോപകാരി മാസികയുടെ 1880 ജനുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും അതിനു പുറമേ പൊതുവായ ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ ഒക്കെ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.

ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും സ്കാനുകൾ നമുക്ക് ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും, 1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും കാണാം.

1880ലെ ജനുവരി ലക്കം മാത്രമേ ട്യൂബിങ്ങനിൽ ഉള്ളൂ. ജനുവരി ലക്കത്തിൽ കണ്ട ചില ലെഖനങ്ങൾ.

  • 1880ാം ആണ്ടുപിറപ്പിനെ പറ്റിയുള്ള ഒരു ലേഖനം
  • ചോനാർക്കണ്ടി കേരളൻ എഴുതിയ കീർത്തനങ്ങൾ
  • ഈത്തപ്പനയെ കുറിച്ചുള്ള ഒരു ലേഖനം
  • ക്രിസ്തൊഫ് കൊലുമ്പനെ (ക്രിസ്റ്റഫർ കൊളംബസ്) പറ്റിയുള്ള ലെഖനം
  • സുവിശെഷ ഗീതം
  • ലോക വർത്തമാനങ്ങളുടെ ചുരുക്കം

തുടങ്ങിയ വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1880ലെ ജനുവരി ലക്കത്തിൽ കാണുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1882 – ലീബെൻദർഫെർ –ശരീരശാസ്ത്രം

$
0
0

ആമുഖം

ബാസൽ മിഷൻ മെഡിക്കൽ മിഷനറിയായ ലീബെൻദർഫെർ സായിപ്പ് രചിച്ച ശരീരശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. മലയാളമച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു പുസ്തകം ആണിത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 180-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശരീരശാസ്ത്രം – Outlines of the Anatomy and Physiology of the Human Body with Hygienical and Practical Observations.
  • രചന: ലീബെൻദർഫെർ സായിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 117
  • പ്രസിദ്ധീകരണ വർഷം:1882
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1882 – ലീബെൻദർഫെർ –ശരീരശാസ്ത്രം

1882 – ലീബെൻദർഫെർ –ശരീരശാസ്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആധുനിക മെഡിക്കൽ ശാസ്ത്രത്തിലേക്ക് കേരളത്തെ വഴി നടത്തിയ ആണ് ബാസൽ മിഷൻ മെഡിക്കൽ മിഷനറിയായ ലീബെൻദർഫെർ സായിപ്പ്. പക്ഷെ പല കാരണങ്ങൾ കൊണ്ട് അദ്ദേഹത്തെ ജനങ്ങൾക്ക് അറിയില്ല. തന്റെ രചനകളിൽ പലതിലും അദ്ദേഹം പേർ വെച്ചിട്ടില്ല. വെച്ചതിൽ തന്നെ E.L. എന്ന ഇനീഷ്യൽ മാത്രം വെച്ചു. (ഇപ്പോൾ പുറത്തു വിടുന്ന ശരീരശാസ്ത്രത്തിന്റെ സ്കാനിൽ പോലും അദ്ദേഹത്തിന്റെ ആ പരിപാടി കാണാം). അതിനു പുറമെ അദ്ദേഹത്തിന്റെ പേരായ ലീബെൻദർഫെർ മലയാളികൾക്ക് അത്ര പെട്ടെന്ന് വഴങ്ങുന്ന ഒന്നായിരുന്നില്ല. ഡോക്ടർ ആയിരുന്നതിനാൽ ആളുകൾ ഡോക്ടർ സായിപ്പ് എന്നോ മറ്റോ വിളിച്ചിരിക്കണം.

അദ്ദേഹം നേരിട്ട് ഒന്നും പറയാത്തതിനാൽ അദ്ദേഹത്തെ പറ്റിയുള്ള വിവരം തപ്പിയെടുക്കുന്നതിനു അല്പം ഒറിജിനൽ റിസർച്ച് വേണ്ടി വന്നു. അതിനു സഹായിച്ച മനോജ് എബ്നേസർ, വിനിൽ പോൾ എന്നിവർക്ക് നന്ദി.

ലീബെൻദർഫെർ സായിപ്പിന്റെ പ്രവർത്തനങ്ങൾ വിശദമായി ഡോക്കുമെന്റ് ചെയ്യേണ്ടതുണ്ട്. എങ്കിലും കിട്ടിയ വിവരങ്ങൾ അല്പം ചുരുക്കി പറയാം. 1875ൽ ഒരു ബാസൽ മിഷന്റെ ഒരു സാധാരണ ഉപദേഷ്ടാവ് ആയിട്ടാണ് അദ്ദേഹം മലബാറിൽ വരുന്നത്. എന്നാൽ അക്കാലത്തു തന്നെ രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക സിദ്ധിയും താല്പര്യവും അദ്ദേഹത്തിന്നു ഉണ്ടായിരുന്നു.  അദ്ദേഹം മിഷനറി ആയി  പ്രവർത്തിക്കുന്ന സമയത്ത് 1882ൽ കൊടുവള്ളി പുഴയിൽ തോണി മുങ്ങി അനേകം പേർ മരിക്കുകയും അത്യാസന്നനിലയിൽ ആവുകയും. അപകട വിവരം ഇല്ലിക്കുന്നിൽ അറിഞ്ഞപ്പോൾ അദ്ദേഹം ഓടി വന്ന് രോഗികളെ ശുശ്രൂഷിച്ചു. അതിനെ തുടർന്ന് ആളുകൾ അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സയ്ക്കായി പോയി തുടങ്ങി. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്നു ഈ സംഭവത്തോടെ തനിക്ക് രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക വരം നന്നായി ഉപയോഗപ്പെടുത്തി മലബാറിൽ ശുശ്രൂഷ ചെയ്യേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. ശരിയാരി ഒരു ഡോക്ടർ ആയി തീർന്നാൽ ഇതിലകം മനുഷ്യരെ സഹായിക്കാൻ കഴിയും എന്ന് അദ്ദേഹത്തിന്നു മനസ്സിലായി. ഈ ഉദ്ദേശത്തോടു കൂടി അദ്ദേഹം 1882ൽ ഇംഗ്ലണ്ടിലേക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനായി പോയി. 1886ൽ മെഡിക്കൽ വിദ്യാഭ്യാസം നേടി ബാസൽ മിഷന്റെ മെഡിക്കൽ മിഷനറിയായി തിരിച്ചു വന്നു. ആദ്യം തന്റെ ബംഗ്ലാവിന്റെ ഒരു മുറി ആശുപത്രിയായി ഉപയോഗിച്ചു രോഗികളെ ശുശ്രൂഷിച്ചു. അദ്ദേഹം മലബാറിന്റെ പല ഭാഗങ്ങളിൽ മെഡിക്കൽ ശുശ്രൂഷ ചെയ്തു. 1890ൽ കോഴിക്കോട് ചർദ്ദിസാരവും 1891ൽ വസൂരിയും പടർന്നു പിടിച്ചപ്പോൾ സായിപ്പിന്റെ സേവനം വളരെയധികം ഉണ്ടായിരുന്നു. അതു മൂലം സായിപ്പിന്റെ പ്രശസ്തി പിന്നെയും വർദ്ധിച്ചു.  1893ൽ അദ്ദേഹം കൊടക്കല്ലിൽ ഒരു ചെറിയ ആശുപത്രി തുറന്നു.  1895 അവസാനത്തോടെ അദ്ദേഹം ദേഹസൗഖ്യമില്ലായ്കായാൽ തിരിച്ചു പോയി. അദ്ദേഹം തുടങ്ങി വെച്ച് മെഡിക്കൽ മിഷൻ ബാസൽ മിഷൻ മറ്റു പുതിയ മെഡിക്കൽ മിഷനറിമാരെ തുടർന്നു. അത്  പിൽക്കാലത്ത് കേരളത്തിൽ ആധുനികമെഡിക്കൽ സൗകര്യം വരുന്നതിലേക്ക് വഴി വെച്ചു.

ഇത്രയും ആമുഖമായി പറയാൻ കാര്യം ശരീരശാസ്ത്രം എന്ന ഈ പുസ്തകം എഴുതിയ  ലീബെൻദർഫെർ സായിപ്പിനെ  ഇക്കാലത്ത് അറിയുന്നവർ വിരലിലെണ്ണാവുന്നവരെ ഉള്ളൂ എന്നതു കൊണ്ടാണ്.

മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉള്ള താല്പര്യം മൂലം കേരളോപകാരി മാസികയുടെ നിരവധി ലക്കങ്ങളിൽ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട സചിത്ര ലെഖനങ്ങൾ അദ്ദേഹം എഴുതി. ലേഖനങ്ങളുറ്റെ അവസനം കാണുന്ന EL എന്ന ഇനീഷ്യൽ മാത്രമാണ് അദ്ദേഹമാണ് ഈ ലേഖനം എഴുതിയത് എന്നുള്ളതിന്റെ തെളിവ്. ചില ലക്കങ്ങളിൽ എങ്കിലും പേർ വെച്ചിട്ടും ഇല്ല. ഇതിനകം നമുക്ക് കിട്ടിയ 1877ലെയും 1879ലെയും കേരളോപകാരി മാസികയുടെ വിവിധ ലക്കങ്ങൾ ഈ ലേഖനങ്ങൾ കാണാം. ഇതിനായി അദ്ദേഹം ഉപയോഗിച്ച ചിത്രങ്ങൾ മലയാളമച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ളവയാണ്.

ശരീരശാസ്ത്രം എന്ന ഈ പുസ്തകം, അദ്ദേഹം കേരളോപകാരി മാസികയിൽ പ്രസിദ്ധീകരിച്ച ചെറു ലേഖനങ്ങൾ എല്ലാം കൂടി കൂട്ടിചെർത്ത് വിപുലപ്പെടുത്തി കൂടുതൽ ചിത്രങ്ങളും ചേർത്ത് അച്ചടിച്ച് പ്രസിദ്ധീകരിച്ചതാണ്. ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ താഴെ പറയുന്നവ ആണ്

  • മനുഷ്യന്റെ എല്ലുകൂട്ടം (കങ്കാളം)
  • മാസപേശികൾ
  • മജ്ജാതന്തുക്കളും അവറ്റിൻ വ്യവസ്ഥയും
  • ദേഹേന്ദ്രിയങ്ങൾ
  • രക്താഭിസരണവും ശ്വാസോച്ഛാസവും
  • മലമൂത്രസ്വേദങ്ങളുടെ ഉല്പാദനവിസൎജ്ജനങ്ങൾ
  • ജ്ഞാനേന്ദ്രിയങ്ങൾ
  • ആത്മാവും തദ്വ്യാപനഭാഷയും

ഇത് പ്രധാനവിഭാഗങ്ങൾ മാത്രമാണ്. ഇതിനെ ഓരോന്നിനെയും വിഭജിച്ച് കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ കാണാം.

എടുത്ത് പറയേണ്ടത് ഇംഗ്ലീഷിലുള്ള എല്ലാ മെഡിക്കൽ ടേമുകൾക്കും തക്കതായ മലയാള വാക്കുകൾ ഉപയോഗിക്കുന്നത് ആണ്.

പുസ്തകത്തിൽ ഉടനീളം ഉള്ളടക്കത്തിന്നു ഒപ്പം ധാരാളം ചിത്രങ്ങൾ കാണാം. അത് അക്കാലത്തെ മലയാളമച്ചടിയെ സംബന്ധിച്ച് പ്രാധാന്യമുള്ള സംഗതിയാണ്.

ഈ പുസ്ത്കത്തിന്റെ ബിബ്ലിയോഗ്രഫിയിൽ നിന്ന് Dr. Sam Green എഴുതിയ കോട്ടയത്ത് അച്ചടിച്ച ശരീരശാസ്ത്രം എന്ന വേറെ ഒരു പുസ്തകത്തെ കുറിച്ചുള്ള വിവരം കാണുന്നു. ഇത് നിലവിൽ അറിയപ്പെടാത്ത ഒരു പുസ്തകമാണ്. കണ്ടെടുത്താലെ കൂടുതൽ കാര്യങ്ങൾ അറിയാനാവൂ.

ഈ കൃതിയുടെ ഉള്ളടക്കമോ പ്രാധാന്യമോ ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1852 –ശ്രീയെശുക്രിസ്തമാഹാത്മ്യം

$
0
0

ആമുഖം

റവ: ജോൺ മ്യൂറിന്റെ ശ്രീയെശുക്രിസ്തുമാഹാത്മ്യം എന്ന സംസ്കൃതകൃതിക്കു മൂലകൃതിയെ നിലനിർത്തി കൊണ്ട് ഗുണ്ടർട്ട് തയ്യാറാക്കിയ വ്യാഖ്യാനം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 181-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീയെശുക്രിസ്തുമാഹാത്മ്യം.
  • രചന: സംസ്കൃത മൂലം റവ: ജോൺ മ്യൂർ എന്നു ഡോ: സ്കറിയ സക്കറിയ. മലയാള പരിഭാഷ ഹെർമ്മൻ ഗുണ്ടർട്ട്.
  • താളുകളുടെ എണ്ണം: ഏകദേശം 108
  • പ്രസിദ്ധീകരണ വർഷം:1852 (1851ൽ അച്ചടി തുടങ്ങിയെങ്കിലും പൂർത്തിയാക്കിയിരിക്കുന്നത് 1852ൽ ആണ്)
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1852 - ശ്രീയെശുക്രിസ്തമാഹാത്മ്യം

1852 – ശ്രീയെശുക്രിസ്തമാഹാത്മ്യം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ പുസ്തകത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾക്ക് ഡോ: സ്കറിയ സ്ക്കറിയ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മലയാളവും ഹെർമൻ ഗുണ്ടർട്ടും എന്ന പുസ്തകത്തിലെ 718, 719 താളുകൾ കാണുക.

1851ൽ അച്ചടി തുടങ്ങിയ ഈ പുസ്തകം അച്ചടി പൂർത്തിയാക്കിയത് 1852ൽ ആണ്. അതിനാൽ ടൈറ്റിൽ പേജിലെ വർഷവും അവസാന പേജിലെ  വർഷവും വ്യത്യസ്തമാണ്.